ഒരു ദിവസത്തിന്റെ കീശക്കുള്ളിലെവിടെയോ
ഞാനെന്നും ഒരു ചില്ലറക്കിലുക്കം കാത്തു വച്ചിരുന്നു
മുഴുവനായൊന്നും തരാനില്ലാഞ്ഞ ഞാൻ
എന്നും കുറേശ്ശേ നിന്നെ പ്രേമിച്ചിരുന്നു.
ഒരു വേനലിന്റെ ഉഷ്ണത്തിലെവിടെയോ
ഞാനെന്നും ഒരു കിനാവിന്റെ കാറ്റേറ്റിരുന്നു
വിയർപ്പാറ്റാനെന്നും ഒറ്റയ്ക്കിരുന്ന ഞാൻ
എന്നും കുറേശ്ശേ നിന്നെ പ്രേമിച്ചിരുന്നു.
ഒരു സാഗരത്തിന്റെ താളത്തിലെവിടെയോ
ഞാനെന്നും ഒരു തിരയുടെ തലോടൽ കൊതിച്ചിരുന്നു
തീരത്തിനോട് രഹസ്യമൊളിപ്പിച്ചു ഞാൻ
എന്നും കുറേശ്ശേ നിന്നെ പ്രേമിച്ചിരുന്നു.
ഒരു കവിതയുടെ ആത്മാവിലെവിടെയോ
ഞാനെന്നും ഒരു ചുവപ്പിന്റെഹൃദയമൊളിപ്പിച്ചിരു ന്നു
മുറിവേൽക്കാനായൊന്നും ബാക്കിയില്ലാഞ്ഞ ഞാൻ
എന്നും കുറേശ്ശേ നിന്നെ പ്രേമിച്ചിരുന്നു.
ഞാനെന്നും ഒരു ചുവപ്പിന്റെഹൃദയമൊളിപ്പിച്ചിരു
മുറിവേൽക്കാനായൊന്നും ബാക്കിയില്ലാഞ്ഞ ഞാൻ
എന്നും കുറേശ്ശേ നിന്നെ പ്രേമിച്ചിരുന്നു.