ശരത്കാലം

കൊഴിയുന്ന ഇലയെ യാത്രയാക്കാൻ
വർഷം തോറും ശരത്കാലം എത്താറുണ്ടായിരുന്നു
അതുകൊണ്ടു തന്നെ ശരത്കാലം എത്താതെ
യാത്ര തുടങ്ങാനാവില്ലെന്നു അവളും
സമയത്തിനെത്തിയില്ലെങ്കിൽ അവളെ
യാത്ര അയക്കാനാവില്ലെന്നു ശരത് കാലവും വിശ്വസിച്ചു…