കുറേശ്ശേ! (Published in Feb 2-9, 2025, Kala kaumudi Weekly.)

ഒരു ദിവസത്തിന്റെ കീശക്കുള്ളിലെവിടെയോ
ഞാനെന്നും ഒരു ചില്ലറക്കിലുക്കം കാത്തു വച്ചിരുന്നു
മുഴുവനായൊന്നും തരാനില്ലാഞ്ഞ ഞാൻ
എന്നും കുറേശ്ശേ നിന്നെ പ്രേമിച്ചിരുന്നു.

Continue reading “കുറേശ്ശേ! (Published in Feb 2-9, 2025, Kala kaumudi Weekly.)”

മുല്ലപ്പൂഗന്ധം

https://youtu.be/HnSEsTePvns

എനിക്കായി മാത്രം ഒഴുകും നിലാവും

നമുക്കായി മാത്രം വീശുന്ന കാറ്റും

എന്നുള്ളിലെന്നും മൂളുന്ന പാട്ടും

നിനക്കായി മാത്രം കേഴുന്ന ഞാനും

 

കവിളുകൾ രണ്ടും ചുവക്കുന്ന നേരം

മിഴികളിൽ നാണം ഒളിക്കുന്നു വീണ്ടും

കീഴ്ചുണ്ടു മാത്രം തുടിക്കുന്ന നേരം

സിരകളിലേതോ യമുനാപ്രവാഹം

 

അറിയുകില്ലല്ലോ  ഇതിലേതു സ്വപ്നം

മറക്കുകില്ലല്ലോ മുല്ലപ്പൂഗന്ധം

നീ വരുമെന്നോ ഞാൻ നിനക്കെന്നോ

ഇതുവരെ കാലം വിധിച്ചതില്ലെന്നോ

 

നമുക്കായി മാത്രം പുലരിയുണ്ടെന്നോ

എനിക്കായി മാത്രം നിൻ ചിരിയെന്നോ

അറിയാത്ത ദൂരം അലിയുകയെന്നോ

ഞാൻ നിന്റെ സീമന്തകുങ്കുമമെന്നോ…

 

Originally published in Puzha Magazine on 4th April 2021.